കോട്ടയം: ശിവഗിരിമഠം ഗുരുധർമ്മ പ്രചരണ സഭ കോട്ടയം ജില്ലാ കമ്മിറ്റിയുടെയും ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റിയുടെയുംആഭിമുഖ്യത്തിൽ ഏഴാമത് വിരിപ്പുകാല ശ്രീനാരായണ കൺവൻഷന് ഇന്ന് തുടക്കമാകും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, മന്ത്രി വി.എൻ വാസവൻ എന്നിവർ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കും.
ഇന്ന് രാവിലെ എട്ടിന് ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് എം.കെ പൊന്നപ്പൻ പതാക ഉയർത്തും. തുടർന്ന് ഗുരുദേവകൃതികളുടെ പാരായണം (സഭ മഞ്ചാടിക്കരി യൂണിറ്റ്'). 10ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സോഫി വാസുദേവൻ അദ്ധ്യക്ഷത വഹിക്കും. സഭാ രജിസ്ട്രാർ കെ.റ്റി സുകുമാരൻ സംഘടനാസന്ദേശം നൽകും. ചീഫ് കോഓർഡിനേറ്റർ സത്യൻ പന്തത്തല മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി ബിജുവാസ് സ്വാഗതം പറയും. സഭ മുൻരജിസ്ട്രാർമാരായ കുറിച്ചി സദൻ, ആർ.സലിം കുമാർ, സദാനന്ദൻ വിരിപ്പുകാല, കേന്ദ്ര എക്‌സിക്യൂട്ടീവ് മെമ്പർ ബാബുരാജ് വട്ടോടിൽ, കേന്ദ്ര സമിതിയംഗങ്ങളായ സുകുമാരൻ വാകത്താനം, കെ.എസ് ഷാജുകുമാർ, ജില്ലാ രക്ഷാധികാരി കെ.കെ സരളപ്പൻ, ജില്ലാ കമ്മിറ്റിയംഗം ശശിധരൻ എട്ടേക്കർ, പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് വി.പി കുഞ്ഞുമോൻ, കോട്ടയം മണ്ഡലം പ്രസിഡന്റ് ഡോ.ബീനാ സുരേഷ്, എം.കെ ശശിയപ്പൻ, സംഘാടക സമിതി ജോയിന്റ് കൺവീനർ കെ.കെ രാജു എന്നിവർ പങ്കെടുക്കും. ഉച്ചക്കഴിഞ്ഞ് രണ്ടിന് പഠനക്ലാസ്. ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അനുഗ്രഹ പ്രഭാഷണം നടത്തും. മാതൃസഭ ജില്ലാ സെക്രട്ടറി സന്ധ്യാ സുധീർ സ്വാഗതം പറയും.