എരുമേലി : എസ്.എൻ.ഡി.പി യോഗം 53ാം നമ്പർ ചേനപ്പാടി ശാഖയിൽ നേതൃത്വ പരിശീലനവും ശില്പശാലയും ഇന്ന് വൈകിട്ട് ആറിന് ശാഖാ ഹാളിൽ നടക്കും. ശില്പശാല എരുമേലി യൂണിയൻ കൺവീനർ പി. എസ് ബ്രഷ്‌നേവ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ബിനു കൂവക്കാട്ട് അദ്ധ്യക്ഷത വഹിക്കും. കുടുംബയോഗങ്ങൾക്കുള്ള മാർഗ്ഗനിർദേശവും പരിശീലനവും അനുഗ്രഹ പ്രഭാഷണവും സ്വാമി ഗുരുപ്രകാശം നടത്തും. യൂണിയൻ കൗൺസിലർ ഷിൻ ശ്യാമളൻ സംഘടന സന്ദേശം നൽകും. സെക്രട്ടറി ഷിബു മുപ്പതിൽ സ്വാഗതവും, പി.കെ രാജൻ നന്ദിയും പറയും.