കോട്ടയം: ശങ്കരപുരി ഗ്ലോബൽ എക്യുമെനിക്കൽ ക്രൈസ്തവ സംഗമം കുറവിലങ്ങാട്ട് ആരംഭിച്ചു. ഫോറം ചെയർമാൻ സിറിയക് തോമസ് സമ്മേളന നഗരിയിൽ പതാക ഉയർത്തി. തുടർന്ന് നടന്ന യോഗത്തിൽ തോമസ് കണ്ണന്തറ, ജോസഫ് സെബാസ്റ്റ്യൻ, ജോയി ചെട്ടിശ്ശേരി, പി.ജി ആന്റണി, സാബു വെട്ടുക്കാട്ടിൽ, ഷിജോ ജോസഫ്, ആൽബിൻ ജോസഫ്, സക്കറിയ കുര്യൻ, ജോയ് ചെറിയ തരപ്പേൽ തുടങ്ങിയവർ പ്രസംഗിച്ചു. സംഗമത്തിന്റെ ഭാഗമായി ഇന്ന് വി. കുർബാന, പ്രതിനിധി സമ്മേളനം, കുടുംബ സദസ്സ്, സിമ്പോസിയം, പൊതുസമ്മേളനം, വിശിഷ്ട വ്യക്തികളെ ആദരിക്കൽ തുടങ്ങിയവ നടക്കും