s

കോട്ടയം : ജില്ലാതല ശിശുദിനാഘോഷ കലാ മത്സരങ്ങൾ കുട്ടികളുടെ ലൈബ്രറിയിലെ രാഗം, താളം,ലയം, ശ്രുതി ഓഡിറ്റോറിയങ്ങളിൽ ആരംഭിച്ചു. ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ലൈബ്രറി എക്സിക്യുട്ടീവ് ഡയറക്ടർ വി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പബ്ലിക് ലൈബ്രറി എക്സിക്യുട്ടീവ് സെക്രട്ടറി കെ.സി. വിജയകുമാർ, സെക്രട്ടറി ഷാജി വേങ്കടത്ത് എന്നിവർ പ്രസംഗിച്ചു. ഗായിക അപൂർവ്വ മുരളി ഗാനാലാപനം നടത്തി. 14 ന് സമാപന സമ്മേളനം ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി തിരൂവഞ്ചൂർ രാധാകൃഷ്ണൻ, കളക്ടർ ജോൺ വി.സാമുവൽ എന്നിവർ സമ്മാനദാനം നടത്തും.