
കോട്ടയം : കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബി.ഇ.എഫ്.ഐ) ജില്ലാ സമ്മേളനം ഇന്ന് രാവിലെ 9.30 ന് കേരളാ ബാങ്ക് കോട്ടയം റീജിയണൽ ഓഫീസ് ഓഡിറ്റോറിയത്തിൽ നടക്കും. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം ജെയ്ക് സി.തോമസ് ഉദ്ഘാടനം ചെയ്യും. 10, 12 ക്ലാസുകളിൽ ഉന്നത വിജയംനേടിയ കുട്ടികളെ സമ്മേളനത്തിൽ ആദരിക്കും. കെ.ബി.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി അനിൽകുമാർ, വർക്കിംഗ് പ്രസിഡന്റ് ടി.ആർ രമേഷ്, ബി.ഇ.എഫ്. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പി.എച്ച് വിനീതാ, വി.പി ശ്രീരാമൻ, കെ.കെ ബിനു, കെ.പി ഷാ തുടങ്ങിയവർ പങ്കെടുക്കും.