ligin

കോട്ടയം : ശബരിമല തീർത്ഥാടകരിൽ നിന്ന് കൊള്ള വില ഈടാക്കാനുളള എരുമേലിയിലെ താത്കാലിക കച്ചവടക്കാരുടെ നീക്കം അനുവദിക്കരുതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജി.ലിജിൻലാൽ ആവശ്യപ്പെട്ടു. പേട്ടതുള്ളലിനും തീർത്ഥാടനത്തിനും അയ്യപ്പഭക്തർ വൻവില നൽകി സാധന സാമഗ്രികൾ വാങ്ങേണ്ട സാഹചര്യം ഉണ്ടാകരുത്. ചൂഷണ രഹിതമായ തീർത്ഥാടനകാലം സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ഉറപ്പാക്കണം. വ്യാപാരസ്ഥാപനങ്ങളിലെ വില ഏകീകരണം നടപ്പാക്കാൻ വൈകുന്നതാണ് പ്രധാന പ്രശ്‌നം. വിശ്വാസികളെ താത്കാലിക കച്ചവടക്കാരുടെ അമിത വില വർദ്ധനയിൽ നിന്ന് സംരക്ഷിക്കാനും ന്യായ വില ഉറപ്പാക്കാനും അധികൃതർ രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.