bhasha

കോട്ടയം : പകരം വയ്ക്കാനില്ലാത്ത പദങ്ങളുള്ള ശക്തമായ ഭാഷയാണ് മലയാളമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ.
ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല സമാപനച്ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിവരപൊതുജന സമ്പർക്ക വകുപ്പ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, സംസ്ഥാന ഓഡിറ്റ് സീനിയർ ഡെപ്യൂട്ടി ഡയറക്ടർ സാബു സി. ജോർജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, മിനോയ് ജെയിംസ്, എം.എസ്. സുനിൽ, എം.ബി. മനോജ് കുമാർ, ടിജു റെയ്ച്ചൽ തോമസ്, ഇ.വി. ഷിബു എന്നിവർ പ്രസംഗിച്ചു.