lensfed

ഏറ്റുമാനൂർ : ലെൻസ്‌ഫെഡ് ജില്ലാകൺവൻഷൻ ഏറ്റുമാനൂരിൽ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം
ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ
ബിനു ജോൺ , ഉത്തരവാദിത്തമിഷൻ ടൂറിസം സ്‌റ്റേറ്റ് കോ-ഓർഡിനേറ്റർ രൂപേഷ്‌കുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു.
ജില്ലാആസ്ഥാനമന്ദിരം 'ലെൻസ്‌ഫെഡ്ഭവന്റെ' ഉദ്ഘാടനംസംസ്ഥാനപ്രസിഡന്റ് സി.എസ് വിനോദ് കുമാർ നിർവഹിച്ചു. ജിതിൻ സുധാകൃഷ്ണൻ, ഗിരീഷ്‌കുമാർ, ബിജോ മുരളി, പി.എം.സനിൽകുമാർ, എ. പ്രദീപ്കുമാർ, കെ.എൻ.പ്രദീപ്കുമാർ, ജോഷിസെബാസ്റ്റ്യൻ, ബി.വിജയകുമാർ, സലാഷ്‌തോമസ്, ആർ.എസ് അനിൽ കുമാർ,പി.എസ്.റോയി,എന്നിവർ പ്രസംഗിച്ചു.
കെ.കെ അനിൽകുമാർ സ്വാഗതവും, റ്റി.സി.ബൈജു നന്ദിയും പറഞ്ഞു.