കുമരകം : പന്നിക്കോട് ശ്രീ പാർവതിപുരം ക്ഷേത്രത്തിൽ നിർമ്മിക്കുന്ന ഗുരുദേവ ക്ഷേത്രത്തിന്റെ ആധാരശിലാസ്ഥാപന കർമ്മം എം.എൻ ഗോപാലൻ തന്ത്രി, ശാന്തി കൃഷ്ണകുമാർ, അറുപതിൽച്ചിറ കുടുംബാംഗം സുരേഷ് കളീത്ര, ദേവസ്വം പ്രസിഡന്റ്‌ വിഷ്ണു കൊച്ചുപന്തിരുപറ എന്നിവർ ചേർന്ന് നിർവഹിച്ചു. കേശവൻ അറുപതിൽച്ചിറയുടെ ഓർമ്മയ്ക്കായി കുടുംബാംഗങ്ങൾ ചേർന്നാണ് ഗുരുദേവക്ഷേത്രം നിർമ്മിക്കുന്നത്.