കോട്ടയം: കേരളലളിതകലാ അക്കാദമി കോട്ടയം ആർട്ട് ഗ്യാലറിയിൽ അനിരുദ്ധ് രാമൻ, ഡോ.അജയ് എസ്.ശേഖർ എന്നീ കലാപ്രവർത്തകരുടെ കേരളവും ബുദ്ധിസവുമായുളള സംഘചിത്രപ്രദർശനവും ഫോട്ടോപ്രദർശനവും കലാസംസ്‌കാര സംവാദങ്ങൾക്കും ഇന്ന് തുടക്കമാകും. വൈകുന്നേരം 5ന് ലളിതകലാ അക്കാദമി സെക്രട്ടറി എൻ. ബാലമുരളികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ.അജു കെ.നാരായണൻ മുഖ്യപ്രഭാഷണം നടത്തും. ഡോ.എം.ബി മനോജ് കാവ്യസംവാദം നടത്തും. 10ന് വൈകുന്നേരം 5ന് പി.ജെ ബിനോയ്, അമലു എന്നിവർ സംസാരിക്കും. 11ന് വൈകുന്നേരം മൂന്നിന് കെ.ജി കൃഷ്ണകുമാർ, 5ന് അഡ്വ.കെ.അനിൽകുമാർ എന്നിവർ സംവദിക്കും. 12ന് വൈകുന്നേരം 5ന് എം.ആർ രേണുകുമാർ കാവ്യഭാഷണം നിർവഹിക്കും. 13ന് വൈകുന്നേരം നാലിന് വി.വി സ്വാമിയും അഞ്ചിന് മനോജ് കുറൂരും സംവദിക്കും. അക്രിലിക്കിലും എച്ച്.ഡി പ്രിന്റിലും മിശ്രമാധ്യമങ്ങളിലുമാണ് കലാരചനകൾ. രാവിലെ 10.30 മുതൽ 6.30 വരെയാണ് പ്രദർശനം.