monu

കോട്ടയം : നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്ന് പുറത്താക്കി. പൊങ്ങന്താനം ശാന്തിനഗർ കോളനി മുള്ളനളക്കൽ മോനുരാജ് (മോനു,29), ആർപ്പൂക്കര ചാത്തുണ്ണിപ്പാറ കുളങ്ങരപ്പറമ്പിൽ സോജുമോൻ (20) എന്നിവർക്കെതിരെയാണ് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി. മോനുവിനെ ഒരു വർഷത്തേക്കും, സോജുവിനെ ഒൻപത് മാസത്തേക്കുമാണ് പുറത്താക്കിയത്. മോനുവിന് വാകത്താനം, അയർക്കുന്നം, കോട്ടയം ഈസ്റ്റ്, തൃക്കൊടിത്താനം, എറണാകുളം സെൻട്രൽ, തലശ്ശേരി സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ കേസുകളും, സോജുവിന് ഗാന്ധിനഗർ, ഏറ്റുമാനൂർ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, കവർച്ചാശ്രമം തുടങ്ങിയ കേസുകളുമുണ്ട്.