കോട്ടയം:ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിൽപ്പെട്ട തൊഴിൽ രഹിതരായ 18നും 45നും മദ്ധ്യേ പ്രായമുള്ള യുവതികൾക്ക് 26ന് മുതൽ ആരംഭിക്കുന്ന ഫാഷൻ ഡിസൈനിംഗ് കോഴ്‌സിലേക്ക് സൗജന്യമായി പരിശീലനം നൽകും. ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ചെയ്തുകൊടുക്കും. താത്പ്പര്യമുള്ളവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 0481 2303307, 2303306. ഇമെയിൽ: rsetiktm@sbi.co.in.