bus

വാഴൂർ : ദേശീയപാതയിൽ കൊടുങ്ങൂരിന് സമീപം പതിനേഴാംമൈലിൽ ബസുകൾ കൂട്ടിയിടിച്ചു. ബ്രേക്ക് ചവിട്ടിയപ്പോൾ തെന്നിമാറി മതിലിലിടിച്ച സ്വകാര്യ ബസിന് പിന്നിൽ കെ.എസ്ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സിയുടെ പിന്നിലിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ബസ് യാത്രക്കാർക്ക് പരിക്കില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. സ്വകാര്യ ബസിന്റെ മുൻഭാഗവും പിൻവശവും, ട്രാൻ.ബസിന്റെ ചില്ലും തകർന്നു. അരമണിക്കൂറോളം ഗതാഗതം മുടങ്ങി.