മുണ്ടക്കയം: മുണ്ടക്കയം സർവീസ് സഹകരണ ബാങ്കിന്റെയും, മുണ്ടക്കയം ലയൺസ് ക്ലബിന്റെയും, ഇൻസ്റ്റിറ്റിയുഷൻ ഓഫ് ഹോമിയോപത് കേരള (ഐ എച്ച് കെ ) കാഞ്ഞിരപ്പള്ളി യുണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 മുതൽ 2 വരെ ബാങ്ക് ഓഡിറ്റോറിയത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പും, സൗജന്യ അസ്ഥിസാന്ദ്രത പരിശോധനയും നടക്കും. 1500 രുപ ചെലവ് വരുന്ന അസ്ഥി സാന്ദ്രത പരിശോധന ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് സൗജന്യമാണ്. ജീവിതശൈലി രോഗങ്ങൾ, അലർജി ആസ്തമാ,തൈറോയിഡ് രോഗങ്ങൾ,കുട്ടികളിലെ പഠനവൈകല്യം, അശ്രദ്ധ, ഹൈപ്പർ ആക്ടിവിറ്റി,ഓട്ടീസം, പി.സി.ഒ ഡി, യുട്രൈൻ ഫൈബ്രോയിഡ്, യുട്രൈൻ പോളീഷ്, ഓവറി സിസ്റ്റ്, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ മെനോപ്പോസൽ സിംഡ്രെംസ് നടുവേദന, കിഡ്നി സ്റ്റോൺ, മുത്രാശയ രോഗങ്ങൾ തുടങ്ങിയവയ്ക്ക് ക്യാമ്പിൽ ചികിത്സ ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾക്ക്: 9447567010, 9048416 229, 8075198978 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.