gthnb

കോട്ടയം : ലോറിയിൽ നിന്ന് കയറിന്റെ കെട്ടഴിഞ്ഞ് ഗോതമ്പ് ചാക്ക് പൊട്ടി റോഡിലേയ്ക്ക് വീണു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെ കോടിമതയിലായിരുന്നു സംഭവം. ചിങ്ങവനം ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ഗോഡൗണിലേക്ക് കൊണ്ടുപോകുകയായിരുന്നു ഗോതമ്പ്. അറുപതോളം ഗോതമ്പ് ചാക്കുകളാണുണ്ടായിരുന്നത്. ഗോതമ്പ് റോഡിൽ നിരന്നതിനെ തുടർന്ന് എം.സി റോഡിൽ മണിക്കൂറോളം ഗതാഗത തടസം നേരിട്ടു. വെസ്റ്റ് പൊലീസെത്തി ഇവ നീക്കം ചെയ്താണ് ഗതാഗതം പുന:സ്ഥാപിച്ചത്.