voly

തലയോലപ്പറമ്പ് : സി.പി.എം തലയോലപ്പറമ്പ് ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ടി. ഐ ചെല്ലപ്പൻ സ്മാരക വോളിബാൾ ടൂർണ്ണമെന്റിന് തുടക്കമായി. കരിപ്പാടം ആർ.ബി കെയർ ഫൗണ്ടേഷൻ സ്റ്റേഡിയത്തിൽ മുൻ ഇന്ത്യൻ വോളിബാൾ താരം എസ്.എ മധു ഉദ്ഘാടനം ചെയ്തു. സി.പി.എം വടകര ലോക്കൽ കമ്മിറ്റി അംഗം ഡി. എം ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ വ്യവസായിയും ആർ.ബി കെയർ ഫൗണ്ടേഷൻ ചെയർമാനുമായ പുല്ലുവേലിൽ രാജു മുഖ്യപ്രഭാഷണം നടത്തി. ടൂർണമെന്റ് ഇന്ന് സമാപിക്കും. ഫൈനൽ മത്സരദിവസം വനിതകളുടെ പ്രദർശന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.