കുമരകം : പൊങ്ങക്കരി പ്രദേശത്ത് എട്ടു ദിവസമായി കുടിവെള്ളം ലഭിക്കാതായതോടെ കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രതിഷേധ യോഗം ചേർന്നു. ബേബി കരിയിൽ അധ്യക്ഷത വഹിച്ചു. അഡ്വ. :അലൻ കുര്യാക്കോസ് മാത്യു യോഗം ഉദ്ഘാടനം ചെയ്തു. സഞ്ജയ് മോൻ ആഞ്ഞിലിപറമ്പിൽ,​ കൊച്ചുമോൻ പൗലോസ്,​ റോയി കരിയിൽ,​ കൊച്ചുമോൻ വിരിവേലിൽ ശശി പത്തുപങ്കിൽ ചിറ എന്നിവർ പങ്കെടുത്തു