
കോട്ടയം: ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക അച്ചടക്കം മെച്ചപ്പെടുത്തുന്നതിനായി സാമ്പത്തിക ആസൂത്രണത്തെ സംബന്ധിച്ച് രണ്ടാംഘട്ട ക്ലാസ് നടത്തി. പൊലീസ് ക്ലബിൽ ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് ക്ലാസ് നയിച്ചു. വ്യക്തിജീവിതത്തിൽ സാമ്പത്തിക അച്ചടക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ക്ലാസിൽ പ്രതിപാദിച്ചത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നായി 80 ഓളം പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. കോട്ടയം അഡീഷണൽ എസ്.പി വിനോദ് പിള്ള, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സാജു വർഗീസ്, ഡി.സി.ആർ.ബി ഡിവൈ.എസ്.പി ജ്യോതികുമാർ, കോട്ടയം ഡിവൈ.എസ്.പി കെ.ജി അനീഷ് എന്നിവർ പങ്കെടുത്തു.