shajn

ഏറ്റുമാനൂർ : നിറുത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്ന് പണവും, തിരിച്ചറിയൽ രേഖകളും മോഷ്ടിച്ച തിരുവല്ല കുറിയന്നൂർ കൈപ്പുഴശ്ശേരിൽ ഷാജൻ (48) നെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഒന്നിന് ഏറ്റുമാനൂർ ഗവൺമെന്റ് ആശുപത്രിയ്ക്ക് സമീപമായിരുന്നു സംഭവം. ഡാഷ് ബോക്‌സ് കുത്തി തുറന്ന് ഇതിലുണ്ടായിരുന്ന 25,000 രൂപയും, പാസ് ബുക്കും, ആധാർ കാർഡും, ലൈസൻസും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. സ്റ്റേഷൻ എസ്.എച്ച്.ഒ എ.എസ് അൻസൽ, എസ്.ഐമാരായ അഖിൽ ദേവ്, തോമസ് ജോസഫ്, എ.എസ്.ഐ ബിന്ദു, സി.പി.ഒമാരായ സാബു, ഡെന്നി പി.ജോയ്, സെയ്ഫുദ്ദീൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.