കോട്ടയം : ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്ന് കോട്ടയം സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് പതാക ഉയർത്തൽ, 10 ന് ബിസിനസ് മീറ്റിംഗ്. 11 ന് സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.എ ജോസ് അദ്ധ്യക്ഷതവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയാകും. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് വയനാട് സ്‌നേഹവീടിന്റെ താക്കോൽ ദാനം നിർവഹിക്കും. വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകൾ ഫ്രാൻസിസ് ജോർജ് എം.പിയും, താലൂക്ക് - ജില്ലാ അവാർഡുകൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും വിതരണം ചെയ്യും.