വൈക്കം: കൊതവറ 118ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ ഗുരുദേവ ക്ഷേത്രത്തിന്റെ 24ാമത് പ്രതിഷ്ഠാവാർഷികം ആഘോഷിച്ചു. യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എസ് ബൈജു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എം.പി സെൻ പ്രതിഷ്ഠാവാർഷിക സന്ദേശം നൽകി. സ്‌കോളർഷിപ്പ് വിതരണവും അനുഗ്രഹപ്രഭാഷണവും ചേർത്തല മനോജ് മാവുങ്കൽ നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ്
കെ.വി പ്രസന്നൻ, പി.പി സന്തോഷ്, അഭിലാഷ് വടക്കേത്തറ, കെ.എസ് രാജീവ്, ടി.ബി ചന്ദ്രബോസ്, പി.എസ് കരുണാകരൻ, വി.എസ് ഷാജി, ഷിജു എടാട്ട് എന്നിവർ പ്രസംഗിച്ചു. എം. എസ്. സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്കിൽ അഞ്ചാം റാങ്ക് നേടിയ ഐശ്വര്യ ഷാജിയെ ചടങ്ങിൽ ആദരിച്ചു.