
കോട്ടയം: മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടന്ന എ.എസ്.ഐ.എസ്.സി കേരള റീജിയണൽ സ്‌കൂൾ രംഗോത്സവ് 2024 സമാപിച്ചു. ബാലതാരം അന്നാ റോസ്ആന്റണി വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പർ റോസമ്മ സോണി അദ്ധ്യക്ഷത വഹിച്ചു. കെ.ഇ.സ്‌കൂൾ പ്രിൻസിപ്പൽ ഡോ.ജെയിംസ് മുല്ലശ്ശേരി, സിസ്റ്റർ ലിൻസി ജോർജ്, ഫാ.ഷിനോ കളപ്പുരക്കൽ, അഡ്വ. ജയ്‌സൺ ജോസഫ്, ഡോ. ഇന്ദു പി.നായർ, ഷാജി ജോർജ്, റോയി മൈക്കിൾ, തോമസ് എബി, ജിയാൻ മരിയ തുടങ്ങിയവർ പങ്കെടുത്തു. തൃശ്ശൂർ പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂൾ ഓവറാൾ ചാമ്പ്യൻമാരായി.