
വാഴൂർ : സംസ്ഥാന ആയുഷ് വകുപ്പ്, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ്,വാഴൂർ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ചാമംപതാൽ ഗവ.ആയുർവേദ ഡിസ്‌പെൻസറിൽ നടന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.സേതുലക്ഷ്മി അദ്ധ്യക്ഷയായി. പഞ്ചായത്തംങ്ങളായശ്രീകാന്ത്.പി.തങ്കച്ചൻ,ജിജി നടുവത്താനി,പി.ജെശോശാമ്മ,സുബിൻ നെടുംപുറം,ഓമന അരവിന്ദാക്ഷൻ, പ്രൊഫ.എസ്.പുഷ്‌കലാദേവി, നിഷാ രാജേഷ്,തോമസ് വെട്ടുവേലി,സൗദാ ഇസ്മയിൽ,ഡെൽമ ജോർജ്,ഷാനിദാ അഷറഫ്, എസ്.അജിത് കുമാർ, സിന്ധു ചന്ദ്രൻ, ജിബി പൊടിപ്പാറ, മെഡിക്കൽ ഓഫീസർ രേണുക.കെ.രാമൻ, പ്രമോട്ടർ നിമിഷ എന്നിവർ സംസാരിച്ചു.