stb-efrems

ചിറക്കടവ് : സെന്റ് ഇംഫ്രേംസ് യു.പി സ്‌കൂളിലെ കുട്ടികൾ എഴുതിയ കവിതകൾ മഴവില്ല് എന്ന പേരിൽ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി
എ.ഇ.ഒ എസ്.സുൽഫിക്കർ പുസ്തകപ്രകാശനവും മുഖ്യപ്രഭാഷണവും നടത്തി.സ്‌കൂൾ മാനേജർ ഫാ.റെജി മാത്യു വയലുങ്കൽ അദ്ധ്യക്ഷനായി. പഞ്ചായത്തംഗം എം.ടി.പ്രീത, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.എൻ.സോജൻ,ലൈബ്രേറിയൻ എം.ജി.മാത്യു, പി.ടി.എ.പ്രസിഡന്റ് കെ.മോഹനൻ,ഹെഡ്മിസ്ട്രസ്സ് മിനിമോൾ അഗസ്റ്റിൻ,ചീഫ് എഡിറ്റർ ജി.സിന്ധു എന്നിവർ സംസാരിച്ചു. സബ്ജില്ലാ കലോത്സവത്തിൽ വിജയികളായവരെ അനുമോദിച്ചു.