നെടുംകുന്നം : തെക്കേക്കര ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധകലശം 14 - 17 വരെ നടക്കും. തന്ത്രി പുതുമനയില്ലത്ത് ദാമോദരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. എല്ലാ ദിവസവും രാവിലെ 8 നും വൈകിട്ട് 7.30നും അൻപൊലി, പറവഴിപാട്. 14 ന് വൈകിട്ട് 5.30 ന് സുദർശന ഹോമം. 15 ന് രാവിലെ 10.45 ന് നൂറുംപാലും. 16 ന് രാവിലെ 8 ന് സായൂജ്യപൂജ. 17 ന് രാവിലെ 8.15 ന് കലശാഭിഷേകം, അഷ്ടബന്ധ സ്ഥാപനം, 12.30 ന് പ്രസാദമൂട്ട്.