കറുകച്ചാൽ: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കൂത്രപ്പള്ളി തെങ്ങോലിമറ്റത്തിൽ സന്തോഷ്‌കുമാർ (50)ന്റെ ജീവൻ രക്ഷിക്കാനായി നാട് കൈകോർക്കുന്നു. രണ്ടുമാസം മുൻപുണ്ടായ അപകടത്തിൽ സന്തോഷിന്റെ വൃക്ക, കരൾ, വൻകുടൽ എന്നിവയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സന്തോഷിന്റെ തുടർചികിത്സയ്ക്കായി ലക്ഷങ്ങൾ വേണം. പണം കണ്ടെത്താനായി വാർഡ് മെമ്പർ രാജൻ തോമസ് തട്ടാരടിയുടെ നേതൃത്വത്തിൽ സന്തോഷിന്റെ ഭാര്യ സിന്ധുവിന്റെ പേരിൽ കറുകച്ചാൽ കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 40584101058697. ഐ.എഫ്.എസ്.സി klgb0040584.