
മറവൻതുരുത്ത് : ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി മറവൻതുരുത്ത് ഗവ. യു.പി സ്‌കൂൾ വിദ്യാർത്ഥികളും, അദ്ധ്യാപകരും ആയുർവേദ ഡിസ്‌പെൻസറി സന്ദർശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പ്രീതി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സീമ ബിനു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു പ്രദീപ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിജു, മെമ്പർ പോൾ തോമസ്, വാർഡംഗം സുരേഷ് കുമാർ, ഹെഡ് മാസ്റ്റർ പ്രമോദ്, ഫാർമസിസ്റ്റ് അശ്വതി എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ.മനു ആർ മംഗലത്ത് ക്ലാസെടുത്തു.