കൊല്ലപ്പള്ളി: കൊല്ലപ്പള്ളി മേലുകാവ് റോഡ് നന്നാക്കാത്തതിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർ കാട്ടുന്ന അനാസ്ഥയ്ക്കെതിരെ
ബി.ജെ.പി കടനാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴികളിൽ വാഴ നട്ടു.
പ്രതിഷേധ സമരത്തിന് ബി.ജെ.പി കടനാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് നന്ദകുമാർ പാലക്കുഴ, ജനറൽ സെക്രട്ടറി ജയിംസ് വടക്കേട്ട്, വി.കെ സാജൻ, വിഷ്ണു തെക്കൻ, ഷിബിൻ, സോണി എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ അടിക്കുറിപ്പ്
കൊല്ലപ്പിള്ളി മേലുകാവ് റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ വാഴ നടത്ത് പ്രതിഷേധിക്കുന്നു.