ഏഴാച്ചേരി: കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നിർദ്ദേശ പ്രകാരം എ.കെ.സി.സി ഏഴാച്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ പ്രഖ്യാപനം നടത്തി. യൂണിറ്റ് ഡയറക്ടർ ഫാ. ലൂക്കോസ് കൊട്ടുകാപ്പളളി ആമുഖ പ്രസംഗം നടത്തി. യൂണിറ്റ് പ്രസിഡന്റ് ബിനോയി പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു. സജി പള്ളിയാരടിയിൽ, റോയി പള്ളത്ത്, അജോ തൂണുങ്കൽ, ജോർജ്ജുക്കുട്ടി കരിങ്ങോഴയ്ക്കൽ, സതീഷ് ഐക്കര, ജോമിഷ് നടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.