പാലാ:എ.കെ.സി.സി. ളാലം പഴയ പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മുനമ്പത്തെ നീതി നിഷേധിക്കുന്ന ജനതയ്ക്ക് ഐകദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ ദിനം ആചരിച്ചു. വികാരി ഫാ.ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജേഷ് പാറയിൽ അദ്ധ്യക്ഷത വഹിച്ചു. ഫാ.ജോസഫ് ആലഞ്ചേരിൽ, രാജീവ് കൊച്ചുപറമ്പിൽ, ലിജോ ആനിത്തോട്ടം, ജോഷി വട്ടക്കുന്നേൽ, ജോയി പുളിക്കൽ, തങ്കച്ചൻ കാപ്പിൽ, ബൈജു കൊല്ലംപറമ്പിൽ, ജോമോൻ വേലിക്കകത്ത്, ബോബി പുളിക്കൽ, ജോജി മത്തക്കടമ്പിൽ എന്നിവർ പ്രസംഗിച്ചു.