പാലാ: മീനച്ചിൽ താലൂക്ക് എൻ.എസ്എസ് യൂണിയന് 3 കോടി 51 ലക്ഷം രൂപയുടെ ബഡ്ജറ്റ്. യൂണിയന്റെ 87 മത് വാർഷിക പൊതുയോഗം പ്രസിഡന്റ് മനോജ് ബി നായരുടെ അധ്യക്ഷതയിൽ നടന്നു. യൂണിയൻ സെക്രട്ടറി എം സി ശ്രീകുമാർ ബഡ്ജറ്റ് അവതരിപ്പിച്ചു. മന്നം കൾച്ചറൽ സ്റ്റഡി സെന്റർ, മന്നം ജീവകാരുണ്യനിധി, മന്നം ഭവനം, ചികിത്സാധന സഹായം, വിവാഹ ധനസഹായം, മേഖലാ സമ്മേളനങ്ങൾ, വനിതാ സംരംഭകർക്കായി തൂശനില കഫെ, എൻ.എസ്എസ് നീതി ലാബ് തുടങ്ങി വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികൾക്കായി ബഡ്ജറ്റിൽ തുക വകകൊള്ളിച്ചിട്ടുണ്ട്. പുത്തൂർ പരമേശ്വരൻ നായർ,സുനിൽ ബാബു, അജിത് സി. നായർ ഉള്ളനാട്, ഉല്ലാസ് പടിഞ്ഞാറ്റിൻകര, തുളസിദാസൻ നായർ എന്നിവർ സംസാരിച്ചു. യൂണിയൻ ഭരണസമിതി അംഗം കെ.ഓ വിജയകുമാർ നന്ദി പറഞ്ഞു.