കുമരകം : കുമരകം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദ്വിദിനപരിശീലന ക്ലാസ് (ലയൺസ് ക്വസ്റ്റ്) എസ്.കെ.എം പബ്ലിക് സ്‌കൂളിലെ അദ്ധ്യാപകർക്കായി സംഘടിപ്പിച്ചു. ഇന്റർനാഷണൽ ട്രെയിനറും പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവർണ്ണറുമായ പ്രൊഫ: വർഗീസ് വൈദ്യൻ ക്ലാസുകൾ നയിച്ചു. ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ മാത്തുക്കുട്ടി മാങ്കൊടിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സോൺ ചെയർമാൻ ലയൺ ജോഷി പറമ്പിൽ സ്വാഗതവും പ്രസിഡന്റ് ലയൺ സിന്ധുജോഷി നന്ദിയും പറഞ്ഞു. വിജയകരമായി പരിശീലനം പൂർത്തിയാക്കിയ അദ്ധ്യാപകർക്ക് ഡിസ്ട്രിക്റ്റ് ഗവർണ്ണർ ലയൺ വെങ്കിടാചലം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സ്കൂൾ മാനേജർ ലയൺ എ.കെ ജയപ്രകാശ്, പാസ്റ്റ് ഡിട്രിക്റ്റ് ഗവർണ്ണർ ലയൺ ജോയ് തോമസ് പവ്വത്ത്, റീജയൺ ചെയർപേഴ്സൺ ലയൺ അശ്വതി ജോയി, ഡിസ്ട്രിക് ക്യാബിനറ്റ് സെക്രട്ടറി ലയൺ സജീവ് മാന്നാർ തുടങ്ങിയവർ സംസാരിച്ചു.