
കട്ടപ്പന : പാറക്കടവ് കേജീസ് എസ്റ്റേറ്റിലെ സ്റ്റോർമുറിയിൽ സൂക്ഷിച്ചിരുന്ന 300 കിലോ ഏലയ്ക്ക മോഷ്ടിച്ച ഒരാൾ കൂടി പിടിയിലായി. പുളിയൻമല ഹരിജൻ കോളനി സ്വദേശി ഹരികൃഷ്ണനാണ് (34) അറസ്റ്റിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ നെടുങ്കണ്ടത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. ഇതോടെ പിടിയിലായവരുടെ എണ്ണം രണ്ടായി. മറ്റൊരാൾ ഒളിവിലാണ്. കട്ടപ്പന പാറക്കടവിലെ കേജീസ് എസ്റ്റേറ്റിൽ ഒക്ടോബർ 13നായിരുന്നു മോഷണം. മോഷ്ടിച്ച ഏലയ്ക്കയിൽ മലഞ്ചരക്ക് കടകളിൽ വിറ്റ 156 കിലോ പൊലീസ് പിടിച്ചെടുത്തിരുന്നു.