pic

തൊടുപുഴ: കേരള ഗണക മഹാസഭ തൊടുപുഴ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ കൊച്ചിൻ ഐ ഫൗണ്ടേഷൻ ആശുപത്രിയുടെയും മുതലക്കോടം ഹോളിഫാമിലി ആശുപത്രി ഓർത്തോ വിഭാഗത്തിന്റെയും സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും ജനറൽ ഓർത്തോ പരിശോധനയും നടന്നു. കാഞ്ഞിരമറ്റം ഗ്രാമീണ വായനശാലാ ഹാളിൽ നടന്ന ക്യാമ്പ് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ജി. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഗണക മഹാസഭ താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.പി. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ടി.കെ. വിജയൻ,പി.എസ്. ഗോപി,അജേഷ് ബാലകൃഷ്ണൻ, ഷിജി റെനീഷ് എന്നിവർ പ്രസംഗിച്ചു.