ksfe

വൈക്കം : കെ.എസ്.എഫ്.ഇ 55-ാം ജന്മദിനാഘോഷം വിവിധ പരിപാടിളോടെ നടത്തി. വൈക്കം മെയിൻ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടികളുടെ ഉദ്ഘാടനം മുനിസിപ്പൽ വാർഡ് കൗൺസിലർ ഗിരിജകുമാരി നിർവഹിച്ചു. തുടർന്ന് വൈക്കം വ്യാപാരഭവനിൽ നടന്ന കസ്റ്റമർ മീറ്റ് കെ.എസ്.എഫ്.ഇ കോട്ടയം റീജിയണൽ മാനേജർ ശിവപ്രസാദ് സി.പി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജർ എസ്.സുധീഷ്, അസിസ്റ്റന്റ് മാനേജർമാരായ മായ.സി, ബിജുമോൻ.എസ് പി, ഏജന്റ് പ്രതിനിധി ഓം പിള്ള എന്നിവർ സംസാരിച്ചു. കെ.എസ്.എഫ്.ഇയുടെ വിവിധ പദ്ധതികൾ സംബന്ധിച്ച സംശയങ്ങൾക്ക് റീജിയണൽ മാനേജർ മറുപടി നൽകി.