
കോട്ടയം: അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ സ്‌റ്റൈപ്പന്റോടെ തൊഴിൽ പരിശീലനം നൽകുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ നിശ്ചിത യോഗ്യതയുള്ള പട്ടികജാതിയിൽപ്പെടുന്ന യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം. ജില്ലാ പഞ്ചായത്തിന്റെയും മറ്റു തദ്ദേശ സ്ഥാപനങ്ങളുടെയും അധികാര പരിധിയിൽ പ്രവർത്തിക്കുന്ന ആശുപത്രികളിലും, എൻജിനിയറിംഗ് സ്ഥാപനങ്ങളിലും വിവിധ തസ്തികകളിൽ പരമാവധി രണ്ട് വർഷക്കാലയളവിലാണ് തൊഴിൽ പരിശീലനം. അപേക്ഷകർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിര താമസക്കാരായിരിക്കണം. പ്രായ പരിധി : 21 - 35. പരിശീലന കാലത്ത് പ്രതിമാസ സ്‌റ്റൈപ്പെന്റ് നൽകും. 25 ന് മുൻപായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.