upkarngl

കോട്ടയം : ലയൺസ് ക്ലബ് ഒഫ് കോട്ടയം സെൻട്രലിന്റെ തണൽ പ്രോജക്ടിന്റെ ഭാഗമായി ജനറൽ ആശുപത്രിയ്ക്ക് വാട്ടർ പ്യൂരിഫയർ, കസേരകൾ, ഫാനുകൾ എന്നിവ നൽകി. മന്ത്രി വി.എൻ വാസവൻ, ആശുപത്രി സൂപ്രണ്ട് ഡോ.ശാന്തി, ഡോ.ആശ പി.നായർ എന്നിവർക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ലേഖ മധു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു മുഖ്യപ്രഭാഷണം നടത്തി. പ്രിൻസ് സ്‌കറിയ, ഷാജി ലാൽ, ജേക്കബ് പണിക്കർ, ധന്യ, ഡോ.വിനോദ് കുമാർ, ഡോ.ആശ ത്രേസ്യ, പി.കെ ആനന്ദക്കുട്ടൻ, ലൂയിസ് കുര്യൻ, പോൾസൺ പീറ്റർ, സ്റ്റീഫൻ, ഗൗതം നായർ എന്നിവർ പങ്കെടുത്തു.