
ചങ്ങനാശേരി : തുരുത്തി പുറത്തേരി മാവിലങ്ങ് പാടശേഖരം ക്ലേബണ്ട് നിർമ്മാണ ഉദ്ഘാടനം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു. ബഡ്ജറ്റ് സ്പീച്ച് 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപയാണ് നിർമ്മാണത്തിന് അനുവദിച്ചിരിക്കുന്നത്. അസി.എൻജിനിയർ ഇ.എ ബിന്ദു, ഓവർസിയർ എസ്.ജെ അഷിമ, സെക്രട്ടറി വി.ആർ കമലാസനൻ, പ്രസിഡന്റ് ജോൺസൺ അലക്‌സാണ്ടർ, കൺവീനർ ജെയിംസ് ജോസഫ് നേര്യംപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലൈസാമ്മ ആന്റണി, പഞ്ചായത്ത് മെമ്പർ ജിജി ബൈജു, ബിജോയ് പ്ലാത്താനം എന്നിവർ പങ്കെടുത്തു.