കോട്ടയം: ഗുരുധർമ്മ പ്രചരണ സഭ കോട്ടയം ജില്ലാ കമ്മിറ്റിയുടെയും ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നടന്ന ഏഴാമത് വിരിപ്പുകാല ശ്രീനാരായണ കൺവെൻഷന്റെ സമാപനദിവസം നടന്ന 72ാമത് ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനം പാമ്പാടി അയ്യൻ കോവിക്കൽ ഗുരുദേവ ശ്രീധർമ്മശാസ്താ ക്ഷേത്രം ആൻഡ് മഠം സെക്രട്ടറി സ്വാമി വേദതീർത്ഥ ഉദ്ഘാടനം ചെയ്തു. സഭ കേന്ദ്ര ഉപദേശകസമിതിയംഗം പി.കമലാസനൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര എക്‌സിക്യൂട്ടീവ് മെമ്പർ ബാബുരാജ് വട്ടോടിൽ, ജില്ലാ പ്രസിഡന്റ് സോഫി വാസുദേവൻ, സെക്രട്ടറി ബിജു വാസ്, വൈസ് പ്രസിഡന്റുമാരായ പി.കെ മോഹനകുമാർ, ഡോ.ഗിരിജ പ്രസാദ്, മാതൃസഭ കേന്ദ്ര ചെയർപേഴ്‌സൺ ഡോ.അനിതാ ശങ്കർ, സെക്രട്ടറി ജി.ആർ ജിഷ, എക്‌സിക്യൂട്ടീവ് മെമ്പർ സുജാത ആന്തോൾ, ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് എം.കെ പൊന്നപ്പൻ എന്നിവർ പങ്കെടുത്തു.
മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദിയോടനുബന്ധിച്ച് മാതൃസഭ കോട്ടയം ജില്ലാ കമ്മിറ്റി നടത്തിയ പ്രബന്ധ രചനാമത്സരത്തിൽ വിജയികളായ രതീഷ് നാരായണൻ കറുകച്ചാൽ, സലിമോൻ ഗോപാലൻ മണർകാട്, ബിന്ദു സജീവ് അയർക്കുന്നം, ഡോ.റെജി തോമസ് മാഞ്ഞൂർ സൗത്ത് എന്നിവർക്ക് സർട്ടിഫിക്കറ്റും മൊമന്റോയും വിതരണം ചെയ്തു. അവലോകന യോഗത്തിൽ ജില്ല പ്രസിഡന്റ് സോഫി വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല, മണ്ഡലം, യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.