പാലാ: കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയത്തിനെതിരെ കേരളാ കോൺഗ്രസ് (എം) കോട്ടയത്ത് റബർ ബോർഡിന് മുൻപിൽ നടത്തുന്ന സമര പരിപാടിയുടെ മുന്നോടിയായി കർഷക യൂണിയൻ (എം) സംസ്ഥാന നേതൃയോഗം ഇന്ന് നടക്കും. വൈകിട്ട് 3ന് പാലാ കാർഷിക വികസന ബാങ്ക് ഹാളിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് റെജി കുങ്കോട്ട് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ഭാരവാഹികൾ ജില്ലാ പ്രസിഡന്റുമാർ തുടങ്ങി വിദൂര സ്ഥലത്ത് നിന്നുള്ള നേതാക്കന്മാർക്ക് ഓൺലൈനായും യോഗത്തിൽ പങ്കെടുക്കാനാകും. ഓൺലൈനിൽ പങ്കുചേരാൻ ആഗ്രഹം അറിയിക്കുന്നവർക്ക് ലിങ്ക് അയച്ചുതരുന്നതാണന്ന് ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡാന്റീസ് കൂനാനിക്കൽ അറിയിച്ചു.