ആർപ്പുക്കര : . ആർപ്പുക്കര തൊമ്മൻ കവലയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്നവർ വാഹനം നിറുത്തി പുറത്തിറങ്ങിയതിനാൽ ദുരന്തം ഒഴിവായി. കഴിഞ്ഞദിവസം രാവിലെ എട്ടുമണിയോടെയാണ് സംഭവം. ആർപ്പുക്കര സ്വദേശി പുന്നക്കുഴത്തിൽ ബിജുവിന്റെ മാരുതി കാറിൽ നിന്നാണ് തീയും പുകയും ഉയർന്നത്. സമീപത്തെ തടിമില്ലിലെ തൊഴിലാളികളും അയൽവാസികളും ഓടിക്കൂടി ഫയർഫോഴ്സിനെ വിളിച്ചുവരുത്തി തീയണയ്ക്കുകയായിരുന്നു. ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.