കോട്ടയം : റെയിൽവേ സ്റ്റേഷനിൽ പുതിയതായി നിർമ്മിച്ച രണ്ടാം കവാടത്തിലെ ബുക്കിംഗ് കൗണ്ടർ, എസ്‌കലേറ്റർ എന്നിവയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നിർവഹിക്കും. മന്ത്രി വി.എൻ.വാസവൻ, ജോസ് കെ.മാണി എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, മുനിസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും. കഴിഞ്ഞ ആഴ്ച അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി വിളിച്ചു ചേർത്ത യോഗത്തിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനം ആരംഭിക്കുന്ന 15 ന് മുമ്പ് തുറന്നു കൊടുക്കാൻ തീരുമാനമായിരുന്നു.