അരീക്കര: എസ്.എൻ.ഡി.പി യോഗം ശാഖാ 157ാം നമ്പർ അരീക്കര ശ്രീനാരായണ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തുലാമാസ ചതയം പ്രാർത്ഥനാനിർഭരമായി. ഗണപതിഹോമം, സുബ്രഹ്മണ്യപൂജ, ചതയപൂജ, അഷ്ടോത്തര ശതനാമാർച്ചന എന്നിവ ക്ഷേത്രത്തിൽ നടന്നു. തുടർന്ന് അന്നദാനവും നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം ശാന്തി അജയ് നേതൃത്വം നൽകി.