പാലാ: വെള്ളിത്തിരയിൽ നിന്ന് ട്രാക്കിലിറങ്ങിയ കറിയാച്ചൻ രാമപുരത്തിന് 1500 മീറ്റർ ഓട്ടത്തിൽ വെള്ളി. 55 വയസിന് കഴിഞ്ഞവരുടെ വിഭാഗത്തിൽ ആദ്യമായാണ് കറിയാച്ചൻ മത്സരിക്കാനിറങ്ങുന്നത്. മലയിക്കോട്ട് വാലിബൻ, സ്വർഗ്ഗത്തിലെ കട്ടുറുമ്പ്, ടർബോ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്ത കറിയാച്ചന് കായികരംഗത്തോട് പണ്ടേ ആഭിമുഖ്യമുണ്ട്. പക്ഷേ ഇത്തവണ ആദ്യമായാണ് സംസ്ഥാന വെറ്ററൻസ് കായികമേളയിൽ ''ഒരു സീൻ'' സൃഷ്ടിക്കാനിറങ്ങിയത്. രാമപുരം വണ്ടനാനിക്കൽ കുടുംബാംഗമാണ്. നരിവേട്ട, എംബുരാൻ, പടക്കുതിര തുടങ്ങി റിലീസാകാനിരിക്കുന്ന വിവിധ ചിത്രങ്ങളിലും കറിയാച്ചൻ വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.