smrmmm

കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജി.എസ്.ടി നിയമത്തിലെ അപാകതയ്‌ക്കെതിരെ നടത്തിയ പ്രതിഷേധ ധ‌ർണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോമ്പസിഷൻ സ്‌കീമിലെ ഹോട്ടലുകാർക്കുള്ള ഉയർന്ന നിരക്കും, ഇൻപുട്ട് വാങ്ങാൻ സാധിക്കുന്നതല്ലെന്നുള്ള നിയമവും അപാകതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ ഫിലിപ്പ് കുട്ടി, ബേക്കേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റോയ് ജോർജ്, ആർ.സി നായർ, വേണുഗോപാലൻ നായർ, ടി.സി അൻസാരി, ഷാഹുൽ ഹമീദ്, ബോബി തോമസ്, പി.മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.