മുണ്ടക്കയം: എസ്എൻ.ഡി.പി യോഗം 52ാം ശാഖാ ശ്രീസർവ്വേശ്വരി ഗുരുദേവക്ഷേത്രത്തിൽ മണ്ഡലവ്രത മഹോത്സവം 16 മുതൽ ഡിസംബർ 26 വരെ നടത്തുമെന്ന് പ്രസിഡന്റ് ഇൻ ചാർജ് വിജയമ്മ രവി, സെക്രട്ടറി സി.വി ലാലു ഷാസ് എന്നിവർ അറിയിച്ചു. ഭജന,ഭക്തിഗാനമേള, പ്രഭാഷണം, തിരുവാതിര, ഡാൻസ് എന്നിവ വിവിധ ദിവസങ്ങളിൽ നടക്കും. 16ന് വൈകിട്ട് മേൽശാന്തി എസ്.എൻ പുരം ബിനോയിയുടെ മുഖ്യകാർമ്മികത്വത്തിൽ ഭദ്രദീപം തെളിയിക്കും. യൂണിയൻ സെക്രട്ടറി അഡ്വ: പി.ജീരാജ്, പ്രസിഡണ്ട് ബാബു ഇടയാടിക്കുഴി എന്നിവർ ചേർന്ന് മുൻ സെക്രട്ടറിമാരുടെയും പ്രസിഡന്റുമാരുടെയും ഫോട്ടോ അനാച്ഛാദനം നിർവഹിക്കും. യൂണിയൻ ബോർഡ് അംഗങ്ങളായ ഡോ.പി.അനിയൻ, ഷാജി ഷാസ്, യൂണിയൻ വനിതാസംഘം സെക്രട്ടറി സിന്ധു മുരളീധരൻ, ശോഭ യെശോധരൻ, ഉഷ ടീച്ചർ, അംബിക രവീന്ദ്രൻ, വത്സമ്മ വിജയൻ, വിജയമ്മ രവി എന്നിവർ പങ്കെടുക്കും. 41 ദിവസത്തെ ഭജന, ഡോ. ഗീത അനിയൻ, തങ്കച്ചൻ അമ്പാട്ട്, പി.കെ പ്രഭാകരൻ, സാവിത്രിയമ്മ, ബിന്ദു പ്രഭ, ദീപ സാബു, സരേഷ്, രവി മുണ്ടക്കയം എന്നിവർ ചേർന്ന് നയിക്കും.