
മുണ്ടക്കയം : മുണ്ടക്കയം സർക്കാർ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ജനകീയ
സമരസമിതി മാർച്ച് നടത്തി. ബസ് സ്റ്റാൻഡ് പടിക്കൽ നടന്ന പ്രതിഷേധ യോഗം സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ സുരേഷ് ഉദ്ഘാടനം ചെയ്തു. എസ്. യു സി.ഐ കമ്മ്യൂണിസ്റ്റ് ജില്ലാ സെക്രട്ടറി മിനി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. സിജു കൈതമറ്റം, കെ.കെ ജലാലുദ്ദീൻ, രാജീവ് അലക്സാണ്ടർ, ടി.എസ് റഷീദ്, കമറുദ്ദീൻ മുളമൂട്ടിൽ, പ്രൊഫ: ടി പി അരുൺ നാഥ്, ഗോപി മാടപ്പാട്ട്, പി. കെ റസാഖ്, അനിയൻ വി.സി തുടങ്ങിയവർ സംസാരിച്ചു.