
കോട്ടയം : ശബരിമല തീർത്ഥാടകർക്ക് എരുമേലി ചെറിയമ്പലത്തിന് സമീപം ഭവനനിർമാണ ബോർഡ് നടപ്പാക്കുന്ന
വാഹന പാർക്കിംഗ് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5 ന് മന്ത്രി കെ. രാജൻ നിർവഹിക്കും. മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി , സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ മുഖ്യാതിഥികളാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ഭവനനിർമാണ ബോർഡ് ചെയർമാൻ ടി.വി. ബാലൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. ശുഭേഷ് സുധാകരൻ എന്നിവർ പങ്കെടുക്കും. മൂന്നു ഘട്ടമായാണ് പദ്ധതി നടപ്പാക്കുക.