drug

ഏറ്റുമാനൂർ : 'ലഹരിമുക്ത കേരളം' എന്ന ലക്ഷ്യവുമായി ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ ആരംഭിച്ചിരിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികൾക്കായുള്ള സെമിനാർ നാളെ നടക്കും. ഉച്ചകഴിഞ്ഞ് 2 ന്

ഏറ്റുമാനൂർ ഗവ. ഹൈസ്‌കൂളിൽ നടക്കുന്ന പരിപാടി കോട്ടയം ഡിവൈ.എസ്‌.പി കെ.ജി.അനീഷ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ദിനേശ് ആർ ഷേണായി അദ്ധ്യക്ഷത വഹിക്കും. റസിഡന്റ്‌സ് അസോ.ജില്ലാ അപ്പക്‌സ് കൗൺസിൽ പ്രസിഡന്റ് കെ എം രാധാകൃഷ്ണ പിള്ള ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കോട്ടയം നർകോട്ടിക് സെൽ സബ് ഇൻസ്‌പെക്ടർ മാത്യു പോൾ ക്ലാസെടുക്കും. രാധിക എസ്, അനിൽകുമാർ പ്രയിൽ, ബി.സുനിൽകുമാർ തുടങ്ങിയവർ സംസാരിക്കും.