
കോട്ടയം : ശബരിമല തീർത്ഥാടകർക്കായി കോട്ടയം മെഡിക്കൽ കോളേജിൽ ഹെൽപ്പ് ഡെസ്‌ക് ഒരുങ്ങി. ഇന്ന് രാവിലെ 11ന് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. അടിയന്തര സാഹചര്യങ്ങളിൽ ചികിത്സ ഉറപ്പാക്കുന്നതിനായി കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രത്യേകം വാർഡും സൗജന്യ മരുന്നുകളും സജ്ജീകരിച്ചു. തീർത്ഥാടകരോടൊപ്പം നിന്ന് പരിചരിക്കാനായി വോളന്റിയർമാരുടെ സേവനവും ഉറപ്പാക്കി. റവന്യു, അഭയം, അയ്യപ്പ സേവസംഘം, സേവാഭാരതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കുക. ചികിത്സ വേഗത്തിലാക്കാൻ എല്ലാ വിഭാഗവും സജ്ജമാണെന്ന് ആശുപത്രി സൂപ്രണ്ട് ടി.കെ ജയകുമാർ അറിയിച്ചു.